അമെരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് നികുതി ചുമത്തുന്ന രാജ്യങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് അമെരിക്കയും നികുതി ഏര്‍പ്പെടുത്തുന്നതാണ് റെസിപ്രോക്കല്‍ താരിഫ്. ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്ക് ഇത് വന്‍ തിരിച്ചടിയേകും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശനത്തിനു തൊട്ടു മുമ്പാണ് ഇന്ത്യയെ ഉള്‍പ്പടെ ബാധിക്കുന്ന ഈ നിര്‍ണായക നീക്കം എന്നത് ശ്രദ്ധേയമാണ്. ചില അമെരിക്കന്‍ ഉല്പന്നങ്ങള്ക്ക് ഇന്ത്യ വന്‍ തീരുവയാണ് ചുമത്തുന്നതെന്നും അതേ മട്ടില്‍ തീരുവ ചുമത്തി തിരിച്ചടിക്കാന്‍ അമെരിക്കയ്ക്ക് അറിയാമെന്നും കഴിഞ്ഞ ഡിസംബറില്‍ ട്രംപ് ഇന്ത്യയ്ക്ക് മുന്നറിയിപ്പു നല്‍കിയിരുന്നു.
ഇന്ത്യയും ബ്രസീലുമാണ് യുഎസ് ഉത്പന്നങ്ങള്‍ക്ക് ഏറ്റവും അധികം തീരുവ ചുമത്തുന്നത്. തീരുവ ചുമത്താന്‍ അവര്‍ ആഗ്രഹിക്കുന്നത് കുഴപ്പമില്ല. പക്ഷേ, തിരിച്ചു ഞങ്ങളും അതു തന്നെ ചെയ്യും എന്നാണ് ട്രംപ് ഡിസംബറില്‍ പറഞ്ഞത്.
ഇതിനിടെ രണ്ടു ദിവസത്തെ അമെരിക്കന്‍ സന്ദര്‍ശനത്തിനായി വാഷിങ്ടണില്‍ എത്തിയ പ്രധാനമന്ത്രി മോദി ഇന്ത്യയ്ക്ക് നികുതി ഏര്‍പ്പെടുത്തിയാല്‍ ഇന്ത്യയും നികുതി ഏര്‍പ്പെടുത്തും എന്ന് അമെരിക്കയുടെ താരിഫ് നയത്തിനെതിരെ ശക്തമായ പ്രതികരണമാണ് നടത്തിയത്.

Comments: